ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നന്നല്ല.

worst foods to avoid for breakfast

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നന്നല്ല. കൂടാതെ ക്ഷീണം തോന്നാനും വിശപ്പ് കൂടാനും കാരണമാകും. ഇത്തരത്തില്‍ ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1.  വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കൂടാതെ രാവിലെ വൈറ്റ് ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.

2. മധുരം അടങ്ങിയ സിറിയലുകള്‍

 കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ഒട്ടും നന്നല്ല.

 3. ഫ്രൂട്ട് ജ്യൂസുകള്‍ 

 ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. അതിനാല്‍ ഇവയും രാവിലെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. പ്രോസസ്ഡ് ഭക്ഷണങ്ങൾ

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. 

5. ചീസ് 

ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുത്. ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം. 

6. മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍, മധുരം ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ ഷുഗര്‍ കൂട്ടും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios