ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും വേണ്ട പോഷകങ്ങൾ...
ഒക്ടോബര്‍ 20-നാണ് ലോക അസ്ഥിക്ഷയ ദിനം അഥവാ ഓസ്റ്റിയോപൊറോസിസ് ഡേ. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും.
നാളെ, ഒക്ടോബര്‍ 20-നാണ് ലോക അസ്ഥിക്ഷയ ദിനം അഥവാ ഓസ്റ്റിയോപൊറോസിസ് ഡേ. ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം.
തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും.എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്.
അത്തരത്തില്‍ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും വേണ്ട പോഷകങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍, റാഗി, സോയ, ഡൈ ഫ്രൂട്ട്സുകള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
കാത്സ്യം ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയും ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ മഷ്റൂം, മുട്ട, സാല്‍മണ്‍ മത്സ്യം, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
മൂന്ന്...
ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. മുട്ട, ചിക്കൻ, മാംസം, പരിപ്പ്, വിത്തുകൾ എന്നിവ ഫോസ്ഫറസിന്റെ നല്ല ഉറവിടങ്ങളാണ്.
നാല്...
അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. നട്‌സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ചീര എന്നിവ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.
അഞ്ച്...
പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മുട്ട, മത്സ്യം, നട്സുകള്‍ തുടങ്ങിയ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Also read: വെറും വയറ്റില്‍ കറ്റാർവാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...