World Cancer Day: നാളെ ലോക ക്യാന്‍സര്‍ ദിനം; അർബുദത്തെ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം  മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. 

World Cancer Day food diet you should follow azn

ഫെബ്രുവരി നാലിനാണ് ലോക ക്യാന്‍സര്‍ ദിനം. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം  മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. 

ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

അർബുദ സാധ്യതയും ഭക്ഷണ രീതിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. റെഡ് മീറ്റിന്‍റെ അമിത ഉപയോഗം, കൊഴുപ്പടങ്ങിയ ഭക്ഷണം, , മധുരം, ഉപ്പ്, എണ്ണ  എന്നിവ അടങ്ങിയ ഭക്ഷമങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ചുവന്ന മാംസത്തിന്റെ അമിതോപയോഗം ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പിന്റെയും പ്രിസർവേറ്റീവുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണ്. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 

കഴിക്കാം ഈ ഭക്ഷണങ്ങള്‍...

അർബുദ സാധ്യതെ തടയാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പല പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനാല്‍ സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കാന്‍  സഹായിക്കുന്ന ഘടകമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ചീര, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഞ്ഞളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറച്ചേയ്ക്കാം. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ 'സ്പെഷ്യല്‍' ചായ; അറിയാം മറ്റ് ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios