ഈ അഞ്ച് പച്ചക്കറികള്‍ പതിവാക്കൂ, ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാം...
കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒപ്പം പതിവായി വ്യായാമവും ചെയ്യണം.
കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒപ്പം പതിവായി വ്യായാമവും ചെയ്യണം. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...
ഒന്ന്...
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ചീര. ഫൈബര്‍ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
മൂന്ന്...
ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും.
നാല്...
കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും.
അഞ്ച്...
വെണ്ടയ്ക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ചെമ്മീനിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍...