മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. ഈ പാനീയം തയ്യാറാക്കാനായി പ്രധാനമായി വേണ്ടത് ഓറഞ്ചും ക്യാരറ്റും ആണ്. 

Winter Immunity How To Make Orange And Carrot Juice To Boost Immunity

മഞ്ഞുകാലത്ത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ജലദോഷം, തുമ്മല്‍, തൊണ്ടവേദന, ചുമ, പനി, തുങ്ങി വൈറല്‍ അണുബാധകളെല്ലാം ഇത്തരത്തില്‍ മഞ്ഞുകാലത്ത് കൂടുതലാണ്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

ഇവിടെ ഇതാ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. ഈ പാനീയം തയ്യാറാക്കാനായി പ്രധാനമായി വേണ്ടത് ഓറഞ്ചും ക്യാരറ്റും ആണ്. 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലം കൂടിയാണ് ഓറഞ്ച്. 

മഞ്ഞുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.  വിറ്റാമിന്‍ എയും സിയും മറ്റ് ആന്‍റിഓക്സിഡന്‍റുകളുമൊക്കെ അടങ്ങിയ ക്യാരറ്റ് ജ്യൂസ്  പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Winter Immunity How To Make Orange And Carrot Juice To Boost Immunity

 

ഓറഞ്ച് - ക്യാരറ്റ് ജ്യൂസ് തയ്യാറാക്കേണ്ട വിധം: 

ആദ്യം ഓറഞ്ചിന്‍റെ ജ്യൂസും ക്യാരറ്റിന്‍റെ ജ്യൂസും എടുക്കുക. ശേഷം ഇവ രണ്ടും ഒരുമിച്ച് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മിക്സിയുടെ ബ്ലന്‍ററിലേയ്ക്ക് ഒഴിക്കാം.  ഇനി ഇതിലേയ്ക്ക് ഇഞ്ചി പൊടിച്ചതും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അടിച്ചെടുക്കാം. ഇനി ഈ പാനീയം ഗ്ലാസിലേയ്ക്ക് മാറ്റാം. ഇനി നാരങ്ങാനീര് കൂടി ചേര്‍ത്ത് കുടിക്കാം. 

Also Read: മഞ്ഞുകാലത്ത് വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios