ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്...

വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.

why you should include beetroot in your lunch

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.  

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ച്, പകരം ബീറ്റ്റൂട്ട് തോരന്‍ ധാരാളമായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.  പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.  പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.  ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും.  അയേണ്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കയ്പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത്; മികച്ച ആരോഗ്യത്തിന് കഴിക്കേണ്ട കയ്പ്പുള്ള ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios