ദിവസവും അവക്കാഡോ കഴിക്കൂ; ഈ രോഗങ്ങളെ തടയാം...
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവ അവക്കാഡോയില്‍ നിന്നും ലഭിക്കും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവ അവക്കാഡോയില്‍ നിന്നും ലഭിക്കും.
ദിവസവും അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...
ഒന്ന്...
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്...
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവക്കാഡോ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നാല്...
അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്...
ഫൈബര്‍ ധാരാളം അടങ്ങിയ അവക്കാഡോ ദിവസവും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ആറ്...
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി ഈ എട്ട് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, തലമുടി തഴച്ചു വളരും...