മഞ്ഞുകാലം വരവായി; ഇനി ദിവസവും കഴിക്കാം ഈ ഒരൊറ്റ പച്ചക്കറി...

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. 

why you should Add Cucumber to your winter diet azn

മഞ്ഞുകാലമാണ് ഇനി വരുന്നത്. മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് വെള്ളരിക്ക. നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ദിവസവും വെള്ളരിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്...  

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി വെള്ളരിക്ക കഴിക്കുന്നത് മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്...   

നിര്‍ജ്ജലീകരണത്തെ തടയാനും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

നാല്... 

ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വെള്ളരിക്ക കഴിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്...

പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ  സഹായിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും വെള്ളരിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും. 

ഏഴ്... 

വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഈ നാല് ഫ്രൂട്ട്സ് കഴിക്കാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios