ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം...

ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

why you must eat soaked dates daily

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.  ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പലര്‍ക്കുമുള്ള പ്രശ്നമാണ് ദഹനക്കേടും മലബന്ധവും. ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്...

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കാം. 

നാല്... 

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമുണ്ട്. അത് എല്ലുകളെ ശക്തിയും ആരോഗ്യവുമുള്ളതാക്കും. 

അഞ്ച്... 

ഈന്തപ്പഴത്തിൽ വിറ്റമിൻ ബി6, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. 

ആറ്... 

കുതിർത്ത ഈന്തപ്പഴത്തിൽ വിറ്റമിൻ എ, സി എന്നിവയുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

ഏഴ്... 

കുതിർത്ത ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തൊലിപ്പുറത്തെ നിറവ്യത്യാസവും അടിക്കടിയുള്ള മൂത്രമൊഴിക്കലും; തിരിച്ചറിയാം ഈ പ്രശ്നത്തെ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios