ഹൃദയത്തെ സംരക്ഷിക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

ശരീരഭാരം നിയന്ത്രിക്കാനോ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താനോ ആഗ്രഹിക്കുന്നവർക്ക് ഉണക്കിയ ആപ്രിക്കോട്ട് കഴിക്കാവുന്നതാണ്. 100 ഗ്രാം (20 ഉണക്കിയ ആപ്രിക്കോട്ട്) 250 കലോറി അടങ്ങിയിട്ടുണ്ട്. 

why dried apricots should be part of your regular diet

ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും മികച്ചതാണ് ഉണങ്ങിയ ആപ്രിക്കോട്ട്. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട്.

ശരീരഭാരം നിയന്ത്രിക്കാനോ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താനോ ആഗ്രഹിക്കുന്നവർക്ക് ഉണക്കിയ ആപ്രിക്കോട്ട് കഴിക്കാവുന്നതാണ്. 100 ഗ്രാം (20 ഉണക്കിയ ആപ്രിക്കോട്ട്) 250 കലോറി അടങ്ങിയിട്ടുണ്ട്. കലോറി ഉപഭോഗം നിയന്ത്രിക്കുന്നതിലും വിശപ്പ് നിയന്ത്രിക്കുന്നതിനും ആപ്രിക്കോട്ട് പ്രധാന പങ്കാണ് വഹിക്കുന്നത്.  

ഉണങ്ങിയ ആപ്രിക്കോട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബദാം, വാൾനട്ട്, പിസ്ത എന്നിവയ്ക്ക് പുറമെ, കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകൾ എ, ഇ എന്നിവയുൾപ്പെടെ പോഷകങ്ങളും ഉണങ്ങിയ ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ റെറ്റിനയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

കൊഴുപ്പ് ലയിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ്റെ (എഎംഡി) സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഉണങ്ങിയ ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ്. ഇത് ചർമ്മത്തെ ഉറച്ചതും ഇലാസ്റ്റിക് ആയി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രായം കൂടുന്തോറും ചുളിവുകളും തൂങ്ങലും കുറയ്ക്കാൻ കൊളാജൻ അത്യാവശ്യമാണ്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളും പരിസ്ഥിതി മലിനീകരണവും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.

100 ഗ്രാം ഉണങ്ങിയ ആപ്രിക്കോട്ടിൽ 7.5 ഗ്രാം നാരുകളാണ് അടങ്ങിയിട്ടുള്ളത്. മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും നാരുകൾ സഹായകമാണ്. നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. 

ഉണക്കിയ ആപ്രിക്കോട്ടിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം നിലനിർത്തുന്നതിന് പ്രത്യേകിച്ചും ഗുണം ചെയ്യും. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദം (ബിപി) സാധ്യത കുറയ്ക്കുകയും ചെയ്യും. ഫാറ്റി ലിവർ രോ​ഗം, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആപ്രിക്കോട്ട് സഹായകമാണ്.

മുട്ടയിലോ പനീറിലോ ? ഏതിലാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്?


 

Latest Videos
Follow Us:
Download App:
  • android
  • ios