Health Tips: ഡയറ്റില്‍ എബിസി ജ്യൂസ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ ഇ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ദഹനം മെച്ചപ്പെടുത്താനും  ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ്. 

why abc juice should be your go to drink

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസാണ് 'എബിസി' (ABC)ജ്യൂസ്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ ഇ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ദഹനം മെച്ചപ്പെടുത്താനും  ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ്. 

ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ടും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.  വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ ബി6, ബയോട്ടിന്‍, ഫൈബര്‍, വിറ്റാമിന്‍ കെ തുടങ്ങിയവയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയും വണ്ണം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

എബിസി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ശരീരത്തിന് ഊര്‍ജം പകരാനും എബിസി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും നിറം വർധിപ്പിക്കാനും ചർമ്മം തിളങ്ങാനും സഹായിക്കും. 

എബിസി ജ്യൂസ് തയ്യാറാക്കുന്ന വിധം:

ആദ്യം ഓരോ ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: നെയ്യിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios