മുഖക്കുരുവിനെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മുഖക്കുരുവാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. 

What To Eat To Beat Hormonal Acne? Experts Share Tips And Foods To Eat

അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. അമിതമായ പഞ്ചസാര/ ഗ്ലൈസെമിക് സൂചിക കൂടിയ ഭക്ഷണങ്ങള്‍ 

അമിതമായ പഞ്ചസാരയുടെ ഉപയോഗം ചര്‍മ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉത്പാദിപ്പിക്കുകയും അവ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ അമിതമായ പഞ്ചസാര/ ഗ്ലൈസെമിക് സൂചിക കൂടിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ 

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും മുഖക്കുരു വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കും. അതിനാല്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. സംസ്‌കരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍, അതുപോലെ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്‍റെ സാധ്യതയെ കൂട്ടും. 

4. പാലുൽപ്പന്നങ്ങൾ

ചിലരില്‍ പാലുൽപ്പന്നങ്ങളുടെ അമിത ഉപയോഗവും മുഖക്കുരുവിന് കാരണമാകാം.  പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും  ഒഴിവാക്കുക. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍: 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തങ്ങാ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ബദാം, വാള്‍നട്സ് തുടങ്ങിയവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അവക്കാഡോ, മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios