കറുത്ത ഉണക്കമുന്തിരിയോ അതോ ഗോള്‍ഡണ്‍ ഉണക്കമുന്തിരിയോ, ഏതാണ് കൂടുതല്‍ നല്ലത്?

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.

What Is the Difference Between golden and Black Raisins azn

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച,  ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെല്ലാം ഫൈബര്‍, അയേൺ, പൊട്ടാസ്യം, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും. 

ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അസിഡിറ്റിയെ തടയാനും ഇവ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം.  പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും. 

അതുപോലെ തന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. 

കറുത്ത ഉണക്കമുന്തിരിയോ അതോ ഗോള്‍ഡണ്‍ ഉണക്കമുന്തിരിയോ? 

കറുത്ത ഉണക്കമുന്തിരിയാണോ അതോ ഗോള്‍ഡണ്‍/ മഞ്ഞ ഉണക്കമുന്തിരിയാണോ കൂടുതല്‍ നല്ലത് എന്ന സംശയം പലര്‍ക്കുമുണ്ട്. ഇവ രണ്ടിലും ഒരേ പോലെ തന്നെയാണ് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്. കറുത്ത ഉണക്കമുന്തിരിയിലും ഗോള്‍ഡണ്‍ ഉണക്കമുന്തിരിയിലും അയേണും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഗോള്‍ഡണ്‍ ഉണക്കമുന്തിരിയില്‍ പഞ്ചസാര കുറച്ചു കൂടുതല്‍ അടങ്ങിയിട്ടുണ്ട്. കലോറിയും  ഗോള്‍ഡണ്‍ ഉണക്കമുന്തിരിയില്‍ കറുത്ത മുന്തിരിയെക്കാള്‍ കൂടുതലാണ്. എന്നിരുന്നാലും ഇവ രണ്ടും ദഹനം മെച്ചപ്പെടുത്താനും വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉയർന്ന കൊളസ്ട്രോളിനോട് വിട പറയാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios