രാവിലെ വെറും വയറ്റിൽ പപ്പായ കുരു കുതിര്‍ത്ത വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

What Happens When You Start Your Day With Soaked Papaya Seeds Water

പപ്പായ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെറും വയറ്റിൽ പപ്പായ കുരു കുതിര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം... 

ദഹനം... 

രാവിലെ വെറും വയറ്റിൽ പപ്പായ കുരു കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. 

കുടലിന്‍റെ ആരോഗ്യം... 

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായയുടെ കുരു കുതിര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

പ്രതിരോധശേഷി... 

വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.  

പ്രമേഹം...

ഫൈബര്‍ അടങ്ങിയ പപ്പായയുടെ കുരു കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ഹൃദയം... 

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

എല്ലുകളുടെ ആരോഗ്യം...

വിറ്റാമിന്‍ കെ അടങ്ങിയതിനായി പപ്പായയുടെ കുരു കുതിര്‍ത്ത വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ചര്‍മ്മം...

വിറ്റാമിന്‍ സി അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വണ്ണം കുറയ്ക്കാന്‍... 

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായയുടെ കുരു കുതിര്‍ത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios