നൂറ് ഗ്രാം റാഡിഷില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ?
ഫൈബര്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിും റാഡിഷ് പതിവാക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. വെള്ള, പിങ്ക്, വയലറ്റ്, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്. കലോറി കുറഞ്ഞ റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്. ഫോളേറ്റ്, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവയും റാഡിഷില്‍ അടങ്ങിയിട്ടുണ്ട്.
നൂറ് ഗ്രാം റാഡിഷില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...
- കലോറി: 32.27
- ആകെ കൊഴുപ്പ്: 0.15 ഗ്രാം
- പൂരിത കൊഴുപ്പ്: 0 ഗ്രാം
- മോണോസാച്ചുറേറ്റഡ് കൊഴുപ്പ്: 0 ഗ്രാം
- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ്: 0 ഗ്രാം
- കൊളസ്ട്രോൾ: 0 ഗ്രാം
- സോഡിയം: 21 മില്ലിഗ്രാം
- മൊത്തം കാർബോഹൈഡ്രേറ്റ്സ്: 6.56 ഗ്രാം
- ഭക്ഷണ നാരുകൾ: 1.6 ഗ്രാം
- പഞ്ചസാര: 2.5 ഗ്രാം
- പ്രോട്ടീൻ: 0.77 ഗ്രാം
- വിറ്റാമിൻ കെ: പ്രതിദിന മൂല്യത്തിന്റെ (ഡിവി) 0.3%
- ഫോളേറ്റ്: ഡിവിയുടെ 29.75%
- വിറ്റാമിൻ സി: ഡിവിയുടെ 124%
- പൊട്ടാസ്യം: ഡിവിയുടെ 22%
- വിറ്റാമിൻ ബി 5 (പാന്റോതെനിക് ആസിഡ്): ഡിവിയുടെ 0%
- വിറ്റാമിൻ ബി6: ഡിവിയുടെ 5%
- വിറ്റാമിൻ ഇ: ഡിവിയുടെ 0%
ഫൈബര്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിും റാഡിഷ് പതിവാക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്.
വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയുടെ കലവറയാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. വിറ്റാമിനുകളായ ഇ, എ, സി, ബി6, കെ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫൈബര്‍, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, കാത്സ്യം, അയേണ്‍, മാംഗനീസ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
റാഡിഷിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. വേനല്‍ക്കാലത്ത് കഴിക്കേണ്ട ഒരു പച്ചക്കറി കൂടിയാണിത്. റാഡിഷില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...