Watermelon Shake Recipe : ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്
തണ്ണിമത്തനിൽ 90% വെള്ളമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു പഴമാണ്. 100 ഗ്രാം സെർവിംഗിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് അർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ്.
വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ശരീരത്തിൽ കൂടുതൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഈ വേനൽക്കാലത്ത് തണ്ണിമത്തൻ ഷേയ്ക്ക് ഉറപ്പായും കഴിക്കാവുന്നതാണ്.
ചൂടിനെ ശമിപ്പിക്കാൻ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും തിളങ്ങുന്ന ചർമ്മത്തിനുമെല്ലാം തണ്ണിമത്തൻ മികച്ചതാണ്. തണ്ണിമത്തനിൽ 90 ശതമാനവും വെള്ളമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് നല്ലതാണ്. കൊഴുപ്പിനെ വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിനും മുടിക്കും നല്ലതാണ്.
തണ്ണിമത്തനിൽ 90% വെള്ളമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു പഴമാണ്. 100 ഗ്രാം സെർവിംഗിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് അർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇത് തടി വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
തണ്ണിമത്തനിൽ വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണെന്ന് അവർ വെളിപ്പെടുത്തുന്നു. വിറ്റാമിൻ സി ശരീരത്തെ കൊളാജൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുലമാക്കുകയും മുടി ശക്തമാക്കുകയും ചെയ്യുന്നു. തണ്ണിമത്തൻ ഷേക്ക് (Watermelon Shake) തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം...
വേണ്ട ചേരുവകൾ...
അരിഞ്ഞ തണ്ണിമത്തൻ 2 കപ്പ്
തേങ്ങാ വെള്ളം 1 കപ്പ്
പുതിന ഇല 10 എണ്ണം
ഉപ്പ് 1 നുള്ള്
തയ്യാറാക്കുന്ന വിധം...
തണ്ണിമത്തൻ, പുതിന, തേങ്ങാവെള്ളം എന്നിവ മിനുസമാർന്നത് വരെ ബ്ലെൻഡറിൽ അടിച്ചെടുക്കുക. ശേഷം ഉപ്പ് ചേർത്ത് 10 സെക്കൻഡ് യോജിപ്പിക്കുക. ശേഷം കുടിക്കുക.
ദഹനം എളുപ്പമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ