'ഇങ്ങനെയാണെങ്കില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്'; വൈറലായ വീഡിയോ

കൊക്കക്കോളയും സ്പ്രൈറ്റും  ഉപയോഗിച്ച് പൈ തയ്യാറാക്കുന്നൊരു വീഡിയോ ആണ് ഇതുപോലെ വ്യാപക വിമര്‍ശനങ്ങള്‍ നേടുന്നത്. ദശലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ മാത്രം വീഡിയോ കണ്ടത്. 

vlogger makes pie with cocacola and sprite social media criticizes this

പാചകം ചെയ്യുന്നത് ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ പതിവായി പാചകം ചെയ്യുന്നത് തീര്‍ച്ചയായും മിക്കവര്‍ക്കും ഒരു ജോലിയായി തന്നെയാണ് തോന്നുക. എങ്കില്‍ പോലും പാചകത്തോട് ഇഷ്ടമുള്ളവരാണെങ്കില്‍ അവര്‍ ഇടയ്ക്കെങ്കിലും ചില 'കുക്കിംഗ്' പരീക്ഷണങ്ങളെല്ലാം നടത്താം.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല ഫുഡ് വീഡിയോകളിലും ഇത്തരത്തിലുള്ള പാചക പരീക്ഷണങ്ങള്‍ ഏറെ കാണാം. ഇവയില്‍ പലതും നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാൻ തോന്നുന്നതായിരിക്കും. അല്ലെങ്കില്‍ നമ്മെ കൊതിപ്പിക്കുന്നതായിരിക്കും.

എന്നാല്‍ മറ്റ് ചില പരീക്ഷണങ്ങളാകട്ടെ, വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കപ്പെടാറ്. ഭക്ഷണത്തില്‍ ഇങ്ങനെയൊന്നും പരീക്ഷണങ്ങള്‍ നടത്തരുതെന്നും ഇതൊന്നും കണ്ട് നില്‍ക്കാൻ പോലുമാകില്ലെന്നുമെല്ലാം ഇങ്ങനെയുള്ള വീഡിയോകള്‍ കണ്ട ശേഷം ആളുകള്‍ പ്രതികരിക്കാറുണ്ട്. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ കൊക്കക്കോളയും സ്പ്രൈറ്റും  ഉപയോഗിച്ച് പൈ തയ്യാറാക്കുന്നൊരു വീഡിയോ ആണ് ഇതുപോലെ വ്യാപക വിമര്‍ശനങ്ങള്‍ നേടുന്നത്. ദശലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ മാത്രം വീഡിയോ കണ്ടത്. 

എന്നാല്‍ സംഗതി ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കാത്തതാണെന്നും ആരും ഇത് വീട്ടില്‍ പരീക്ഷിച്ച് പോലും നോക്കരുതെന്നും വീഡിയോ കണ്ടവര്‍ രോഷത്തോടെ പറയുന്നു. 

കോളയിലും സ്പ്രൈറ്റിലും ബട്ടറും മാവും പഞ്ചസാരയും വനില എസൻസുമെല്ലാം ചേര്‍ത്ത് ബേക്ക് ചെയ്താണ് പൈ തയ്യാറാക്കുന്നത്. എങ്ങനെയാണ് ഇത് ഒന്ന് രുചിച്ചുനോക്കുക എന്നാണ് വീഡിയോ കണ്ടവരില്‍ അധികപേരും ചോദിക്കുന്നത്. ടേസ്റ്റ് നോക്കാൻ പോലും സാധിക്കാത്ത ഇത്തരം പരീക്ഷണങ്ങള്‍ക്ക് എന്തിന് മുതിരുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.  ഇങ്ങനെയാണെങ്കില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നുവരെ പലരും അഭിപ്രായം പറയുന്നു.

വീഡിയോ...

 

 

മുമ്പ് മാഗിയിലും ചായയിലും പിസയിലുമെല്ലാം ഇത്തരത്തിലുള്ള വിചിത്രമായ പരീക്ഷണങ്ങള്‍ നടത്തിയതിന്‍റെ വിവിധ വീഡിയോകള്‍ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ശ്രദ്ധ നേടുന്നതിനായി എന്തും ചെയ്യാമെന്നതാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനമെന്നും വിമര്‍ശകര്‍ പറയുന്നു. 

Also Read:- 'ഇത് എന്ത് വിഭവമാണെന്ന് അങ്ങനെ കണ്ട് ഊഹിക്കാൻ പറ്റില്ല...'; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios