മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കാം വിറ്റാമിൻ ഇ അടങ്ങിയ ആറ് ഭക്ഷണങ്ങൾ...
പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. ആരോഗ്യമുള്ള, തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ മുഖത്ത് നിന്നും അറിയാന്‍ കഴിയും. ഇത്തരത്തില്‍ പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. ആരോഗ്യമുള്ള, തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട്...
അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
മൂന്ന്...
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
നാല്...
സൂര്യകാന്തി വിത്തുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആറ്...
ബ്രൊക്കോളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും അടങ്ങിയ ബ്രൊക്കോളിയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍...