Asianet News MalayalamAsianet News Malayalam

വിറ്റാമിന്‍ എയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

കാഴ്ച കുറവ്, രോഗ പ്രതിരോധശേഷി കുറയുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. 
 

Vision to Immunity functions of Vitamin A and sources of it
Author
First Published Oct 7, 2024, 12:15 PM IST | Last Updated Oct 7, 2024, 12:15 PM IST

ശരീരത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കാഴ്ച കുറവ്, രോഗ പ്രതിരോധശേഷി കുറയുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍: 

1. ചീര: വിറ്റാമിന്‍ എയ്ക്ക് പുറമേ വിറ്റാമിന്‍ സി, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത്  ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും.

2. ക്യാരറ്റ്: വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ക്യാരറ്റ് നല്ലതാണ്. 

3. മധുരക്കിഴങ്ങ്: വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. റെഡ് ബെല്‍ പെപ്പര്‍: റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എയും മറ്റും അടങ്ങിയിട്ടുണ്ട്. 

5. പാലും പാലുപ്പന്നങ്ങളും:  പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

6. മുട്ട: വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

7. മത്സ്യം: മത്സ്യം കഴിക്കുന്നതും ശരീരത്തിന് വേണ്ട വിറ്റാമിന്‍ എ ലഭിക്കാന്‍ സഹായിക്കും.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: വെറും വയറ്റില്‍ പേരയ്ക്ക കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios