Vishu 2024: വിഷുസദ്യയിൽ വിളമ്പാൻ മത്തൻ വൻപയർ എരിശ്ശേരി; ഈസി റെസിപ്പി
ഈ വിഷുവിന് സദ്യയിൽ വിളമ്പാൻ നല്ല രുചിയേറിയ മത്തൻ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ? പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
ഈ വിഷുവിന് സദ്യയിൽ വിളമ്പാൻ നല്ല രുചിയേറിയ മത്തൻ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
വൻപയർ -1/4 കപ്പ്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മത്തൻ -1 കപ്പ്
മുളക് പൊടി - 3/4 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
തേങ്ങ -1/2 കപ്പ്
ജീരകം -1/8 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ചുവന്ന മുളക് -2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം...
വൻപയർ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വന്നതിലേക്കു മത്തനും മുളക് പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. 1/4 കപ്പ് തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വന്ന മത്തനും പയറും മിക്സിലേക്കു അരച്ചത് ചേർത്തിളക്കി രണ്ടു മിനിറ്റ് വേവിക്കുക. ഇനി ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക, ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കുക.1/4 കപ്പ് തേങ്ങ കൂടി ചേർത്ത് ചുവക്കുന്നത് വരെ വറുക്കുക. ഇത് കൂടി വേവിച്ചു വച്ചത്തിലേക്കു ചേർത്ത് ഇളക്കുക. എരിശ്ശേരി റെഡി.
Also read: കൊതിയൂറും രുചിയില്‍ പുളി ഇഞ്ചി; കിടിലന്‍ റെസിപ്പി