Vishu 2024 : ഒരു വെറെെറ്റി പായസം ; വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ പായസം

ഇത്തവണത്തെ വിഷുവിന് സ്പെഷ്യൽ മക്രോണി സേമിയ നേന്ത്രപ്പഴം പ്രഥമൻ തയ്യാറാക്കിയാലോ?. ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

vishu special macaroni nenthra pazham pradhaman

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

vishu special macaroni nenthra pazham pradhaman

 

സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങൾക്കായി കേരളീയർ ഒരുങ്ങിക്കഴിഞ്ഞു. സന്തോഷത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്. വിഷുവിന് കണിക്കാണലും കെെ നീട്ടവും അല്ലാതെ സദ്യയ്ക്കും പായസത്തിനും പ്രത്യേകതകളുണ്ട്. ഈ വിഷുവിന് സ്പെഷ്യൽ സേമിയ നേന്ത്രപ്പഴം പ്രഥമൻ തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

മക്രോണി                                       100 ഗ്രാം
വെള്ളം                                           250 മില്ലി 
സേമിയ                                           50 ഗ്രാം
നേന്ത്രപ്പഴം                                      1 എണ്ണം
അണ്ടിപ്പരിപ്പ്                                   50 ഗ്രാം
ഉണക്കമുന്തിരി                                50 ഗ്രാം
തേങ്ങ ചെറുതായി മുറിച്ചത്      100 ഗ്രാം
നെയ്യ്                                           ആവശ്യത്തിന്
തിളച്ച വെള്ളം                                 125 മില്ലി 
ശർക്കരപ്പൊടി                                  300 ഗ്രാം 
കട്ടിയുള്ള ഒന്നാം തേങ്ങാപ്പാൽ ഒരു തേങ്ങയുടെ (400 മില്ലി)
രണ്ടാം പാൽ                            ഒരു തേങ്ങയുടെ (500 മില്ലി)
ഏലയ്ക്കപ്പൊടി                          1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

വെള്ളം തിളപ്പിച്ച് മക്രോണി ചേർത്ത് പത്ത് മിനിറ്റ് പാകം ചെയ്ത് കുറച്ച് നേരം അടച്ചു വച്ചതിനു ശേഷം വെള്ളം ഊറ്റിക്കളയുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ്, മുന്തിരി ഇവ വെവ്വേറെ വറുത്തെടുക്കുക. അതേ നെയ്യിൽ തേങ്ങ ചെറുതായി മുറിച്ചത് സ്വർണ്ണ നിറമാകുന്നതു വരെ വറുത്തു കോരി എടുക്കുക. ബാക്കിയുള്ള നെയ്യിൽ സേമിയ വറുത്തു മാറ്റി വയ്ക്കുക. അതിൽത്തന്നെ നേന്ത്രപ്പഴം നാലാക്കി മുറിച്ച് നിറം മാറുന്നതുവരെ വഴറ്റിയെടുക്കുക. രണ്ടാം തേങ്ങാപ്പാലിൽ മക്രോണി ചേർത്ത് അഞ്ചു മിനിറ്റ് പാകം ചെയ്യുക. വെന്താൽ വറുത്തു വച്ചിരിക്കുന്ന സേമിയ ചേർക്കുക. സേമിയ വേവാകുമ്പോൾ വഴറ്റിയ പഴം ചേർത്തിളക്കി പാകം ചെയ്യുക. നന്നായി തിളക്കുമ്പോൾ ശർക്കരപ്പൊടിയും 125 മില്ലി തിളച്ച വെള്ളവും ചേർത്ത് നന്നായി ഇളക്കി തിള വരുന്നത് വരെ പാകം ചെയ്യുക. തിളച്ച് വരുമ്പോൾ സ്റ്റൗവ് സിമ്മിലാക്കി ഒന്നാം പാൽ ചേർത്തിളക്കി ചൂടാകുമ്പോൾ ഏലയ്ക്കപ്പൊടി ചേർത്തിളക്കി കുറച്ചുനേരം കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്തു പാത്രം അടച്ചു വയ്ക്കുക. വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങ എന്നിവ ചേർത്തിളക്കുക. വെറൈറ്റി ടേസ്റ്റി പായസം തയ്യാർ.

 

Latest Videos
Follow Us:
Download App:
  • android
  • ios