Asianet News MalayalamAsianet News Malayalam

ഇത് മൊത്തം ചീസാണല്ലോ എന്ന് കമന്റുകൾ ; വെെറലായി ഒരു വ്യത്യസ്ത ചീസ് പിസയുടെ വീഡിയോ

വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴേ വരുന്നത്. എന്തിനാണ് ഇത്രയും ചീസ് ചേർക്കുന്നതെന്ന് ചിലർ കമന്റിൽ ചോദിക്കുന്നു. 

viral 12 cheese pizza viral video
Author
First Published Jun 28, 2024, 1:48 PM IST

വ്യത്യസ്ത ഭക്ഷണവീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോഴിതാ, ചീസ് കൊണ്ടുള്ള ഒരു പിസയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പിസയിൽ ചീസ് ചേർക്കുന്നത് സ്വഭാവികമാണ്. എന്നാൽ, പിസ്സയുടെ ബേസ്, സോസ്, ടോപ്പിംഗ് എന്നിവ തയ്യാറാക്കാൻ വിവിധ തരത്തിലുള്ള ചീസ് ഉപയോഗിക്കുകയാണ് ഇവിടെ. വെറും പിസയല്ല, 12-ചീസ് പിസ്സ എന്നാണ് ഈ പിസയുടെ പേര്.

ചീസ് ഒൺലി പിസ്സ ക്യാപ്ഷൻ നൽകിയാണ് kyleistook എന്ന ഇൻസ്റ്റ​ഗ്രാം പേജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പാത്രത്തിൽ, മൊസറെല്ല, ചെഡ്ഡാർ ചീസ് എന്നിവ ചേർക്കുന്നത് കാണാം. ഒരു മുട്ട, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി , ഉള്ളി, മൊസറെല്ല, ചെഡ്ഡാർ ചീസ് എന്നിവ ചേർത്ത് പിസ തയ്യാറാക്കുകയാണ് ചെയ്യുന്നത്.

പിസയുടെ മുകളിൽ ചീസ് വാരി വിതറുന്നത് കാണാവുന്നതാണ്. വീഡിയോ പോസ്റ്റ് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ രസകരമായി കമന്റുകളാണ് വീഡിയോയ്ക്ക് താഴേ വരുന്നത്.

പ്രമേഹം പിടിക്കാൻ പറ്റിയത് എന്നാണ് ഒരാൾ കമന്റ് ചെയ്തതു. വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴേ വരുന്നത്. എന്തിനാണ് ഇത്രയും ചീസ് ചേർക്കുന്നതെന്ന് ചിലർ കമന്റിൽ ചോദിക്കുന്നു. ഇത് കഴിച്ച് കഴിഞ്ഞാൽ ബാത്ത്രൂമിൽ പോകാനെ സമയം കാണുകയുള്ളൂവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kyle Istook (@kyleistook)

Latest Videos
Follow Us:
Download App:
  • android
  • ios