'ഹെല്‍ത്തി'യായി ജീവിക്കാൻ തീരുമാനിച്ചതിന് ശേഷം; പൊട്ടിച്ചിരിപ്പിക്കും ഈ വീഡിയോ....

'ഹെല്‍ത്തി' ഭക്ഷണമുണ്ടാക്കിയ ഭക്ഷണക്കൊതിയടക്കാൻ റെസ്റ്റോറന്‍റില്‍ നിന്നിറങ്ങാതെ ഇഷ്ടവിഭവങ്ങള്‍ കഴിക്കുന്നൊരു മനുഷ്യനെയാണ് വീഡിയോയില്‍ ഗൗരവ് പ്രതിനിധീകരിക്കുന്നത്

video that mocks healthy eating goingviral

ആരോഗ്യകരമായ ജീവിതരീതികള്‍ പിന്തുടരുന്നത് തീര്‍ച്ചയായും വലിയൊരു കാര്യം തന്നെയാണ്. അത് എളുപ്പവുമല്ല. നമ്മുടെ ഇന്നത്തെ മത്സരാധിഷ്ടിതമായ ജീവിതത്തില്‍, തിരക്കുകള്‍ക്കിടയില്‍ ആരോഗ്യത്തിന് ഗുണകരമാകും വിധത്തില്‍ ശീലങ്ങള്‍ ക്രമീകരിക്കുകയെന്നത് ശരിക്കും വെല്ലുവിളിയാണ്.

സമയത്തിന് ഭക്ഷണം കഴിക്കുകയെന്നത് തന്നെ പ്രയാസകരമാകുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം - ബാലൻസ്ഡ് ആയി പോഷകങ്ങള്‍ ലഭ്യമാകുംവിധത്തിലുള്ള ഭക്ഷണമെല്ലാം കഴിക്കുന്നത് എങ്ങനെ, അല്ലേ? അത് മാത്രവുമല്ല പലര്‍ക്കും ഭക്ഷണത്തിലൊന്നും കൂടുതല്‍ മാറ്റങ്ങള്‍ വരുത്താൻ സാധിക്കുകയുമില്ല. 

വര്‍ക്കൗട്ട് ചെയ്യാം. സമയത്തിന് കിടന്നുറങ്ങാം. ഇതെല്ലാം ചെയ്യാം. എങ്കിലും കഴിച്ചുശീലിച്ച ഭക്ഷണങ്ങളെല്ലാം വേണ്ടെന്ന് വച്ച് ആരോഗ്യം സംരക്ഷിക്കാൻ ഇഷ്ടമില്ലാത്ത, രുചി തോന്നാത്ത ഭക്ഷണങ്ങള്‍ കഴിക്കണ്ടേ! അതിലും വലിയ പ്രയാസങ്ങളില്ലെന്ന് പറയുന്നവര്‍ നിരവധിയാണ്.

ഇത്തരക്കാരെ കുറിച്ച് പ്രമുഖ കൊമേഡിയൻ ഗൗരവ് കപൂര്‍ ചെയ്തിരിക്കുന്ന പുതിയൊരു വീഡിയോ ആണിപ്പോള്‍ ആളുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വൈറലാകുന്നത്. വലിയൊരു വിഭാഗം ആളുകള്‍ക്കും ഇതില്‍പ്പറയുന്നത് മനസിലാകുമെന്നതാണ് രസകരമായ സത്യം. 

ആരോഗ്യത്തെ കരുതി 'ഹെല്‍ത്തി' ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിന് പിന്നാലെ മറ്റ് ഭക്ഷണങ്ങളോട്- അതായത് കഴിച്ചുശീലിച്ച രുചികളോട് തോന്നുന്ന അമിതമായ കൊതിയാണ് വീഡിയോയില്‍ ഗൗരവ് കാണിക്കുന്നത്. ഇങ്ങനെ ആളുകളില്‍ കൊതിയുണ്ടാകുന്നത് സാധാരണമാണ്. ആരോഗ്യത്തിന് വേണ്ടി സലാഡുകളോ, അതുപോലുള്ള നല്ല ഭക്ഷണമോ ഏതാനും ദിവസങ്ങള്‍ കഴിക്കും, പഞ്ചസാര ഒഴിവാക്കും, എല്ലാം ചിട്ടയായിരിക്കും. എന്നിട്ടോ? പിന്നെ എല്ലാംകൂടി തകിടം മറിയലാണ്. 

ഇതുതന്നെയാണ് ഗൗരവും തന്‍റെ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 'ഹെല്‍ത്തി' ഭക്ഷണമുണ്ടാക്കിയ ഭക്ഷണക്കൊതിയടക്കാൻ റെസ്റ്റോറന്‍റില്‍ നിന്നിറങ്ങാതെ ഇഷ്ടവിഭവങ്ങള്‍ കഴിക്കുന്നൊരു മനുഷ്യനെയാണ് വീഡിയോയില്‍ ഗൗരവ് പ്രതിനിധീകരിക്കുന്നത്. 

ആദ്യം ബദാം മില്‍ക്കില്‍ കാപ്പിയുണ്ടാക്കി രണ്ട് ദിവസം കുടിച്ച ശേഷം വരുന്ന കൊതിയാണ് കാണിക്കുന്നത്. നല്ല കൊഴുത്ത പാലില്‍ കാപ്പിയാണ് ചോദിക്കുന്നത്, ബദാമും ശര്‍ക്കരയും മേപ്പിള്‍ സിറപ്പുമൊന്നുമല്ല നന്നായി പഞ്ചസാര ഇട്ടേക്കണം. 

ഇനിയൊരു തവണ മില്ലറ്റ് നൂഡില്‍സ് കഴിച്ച ശേഷമുള്ള കൊതിയിലേക്ക്. മൈദ നൂഡില്‍സ്, നല്ല ചുവന്ന നിറത്തിലുള്ള വെജ് മഞ്ചൂരിയാൻ എന്നിവയാണ് ഓര്‍ഡര്‍ ചെയ്യുന്നത്. മഞ്ചൂരിയാനില്‍ എന്തെങ്കിലും കളര്‍ ചേര്‍ക്കണം, വാട്ടര്‍ കളര്‍ ആയാലും കുഴപ്പമില്ല- നല്ല ചുവന്ന നിറമായിരിക്കണം. നൂഡില്‍സിനൊപ്പം അല്‍പം അജിനോമോട്ടോയും വിളമ്പിക്കോളൂ, സൈഡിലൊര രുചിക്ക് എന്നും പറയുന്നുണ്ട്.
 
അടുത്തത് ക്വിനോവ ബീൻസ് ബൗള്‍ ഒരു തവണ കഴിച്ചതിന് ശേഷമുള്ള കൊതി. നല്ല വെള്ള അരി - പ്രോസസ്ഡ് അരി  കൊണ്ടുള്ള ചോറാണ് ആവശ്യപ്പെടുന്നത്. അതിന് മുകളില്‍ വരട്ടിയെടുത്ത രാജ്മയുടെ ഒരു ലെയര്‍, പോളിഷ്ഡ് മതി എല്ലാം, ഒന്നും ഓര്‍ഗാനിക് വേണ്ട. ഫാമില്‍ നിന്ന് നേരെ വരുന്നതൊന്നും വേണ്ട. ഫാമില്‍ നിന്ന് മരുന്നടിക്കാൻ കൊണ്ടുപോവുക, അവിടെ നിന്ന് ഫാക്ടറിയിലേക്ക്, പിന്നെ ടെസ്റ്റിംഗ് അത് കഴിഞ്ഞ് മതി തനിക്ക് എന്നാണ് ആക്ഷേപഹാസ്യരൂപേണ ഇദ്ദേഹം പറയുന്നത്. 

തീര്‍ന്നില്ല, ഇനി ഗ്രീൻ ടീ പതിവാക്കിയവര്‍ക്ക് കൂടിയുള്ള കൊട്ടുണ്ട്. ഗ്രീൻ ടീ കുടിച്ചതിന് പിന്നാലെ തോന്നുന്ന കൊതി.  നല്ല ബ്രൗണ്‍ നിറത്തില്‍ പാലും പഞ്ചസാരയും നന്നായി ചേര്‍ത്തെടുത്ത ചായയാണ് ഇദ്ദേഹം ചോദിക്കുന്നത്. 

എന്തായാലും സംഗതി വമ്പൻ ഹിറ്റായിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദിയും ഇഷ്ടവും അഭിനന്ദനവും അറിയിച്ചുകൊണ്ട് കമന്‍റുകളും പങ്കുവച്ചിരിക്കുന്നു. ഗൗരവിന്‍റെ വീഡിയോ കാണാം..

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gaurav Kapoor (@gauravkpoor)

Also Read:- ഉന്മേഷം കിട്ടാൻ ബ്രേക്ക്ഫാസ്റ്റായി കഴിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios