'മെഷീനില്‍ സമൂസയുണ്ടാക്കുന്നത് ഇങ്ങനെയാണോ!'; വീഡിയോ വൈറല്‍
ആയിരക്കണക്കിന് സമൂസ ഒന്നിച്ച് തയ്യാറാക്കാൻ മെഷീനുകളുടെ സഹായം തേടുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ ഭക്ഷണസാധനങ്ങളോ സ്നാക്സോ എല്ലാം ഉത്പാദിപ്പിക്കണമെങ്കില്‍ തീര്‍ച്ചയായും അതിന് ടെക്നോളജിയുടെ സഹായം തേടിയേ മതിയാകൂ. നമ്മള്‍ വീടുകളില്‍ തയ്യാറാക്കുന്ന പലഹാരങ്ങള്‍ ഇത്തരത്തില്‍ മെഷീനുകളുപയോഗിച്ച് തയ്യാറാക്കുന്നത് പക്ഷേ കാണുമ്പോള്‍ ഒരു അത്ഭുതവും കൗതുകവും തന്നെയാണ്.
ഇങ്ങനെ ആയിരക്കണക്കിന് സമൂസ ഒന്നിച്ച് തയ്യാറാക്കാൻ മെഷീനുകളുടെ സഹായം തേടുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ദിവസത്തില്‍ 25,000 സമൂസകളാണത്രേ ഇവര്‍ മെഷീനിന്‍റെ സഹായത്തില്‍ തയ്യാറാക്കുന്നത്. സമൂസയുണ്ടാക്കുമ്പോള്‍ ഏറ്റവും പ്രയാസം ഇതിന്‍റെ മസാലക്കൂട്ട് ശരിപ്പെടുത്തിയെടുക്കലാണ്. ഇതിന് ഉരുളക്കിഴങ്ങ് ഒന്നിച്ച് കഴുകിയെടുത്ത്, വേവിക്കുന്നതും ശേഷം ഉടച്ച് മസാലകളെല്ലാം ചേര്‍ത്ത് മസാലക്കൂട്ട് തയ്യാറാക്കുന്നതും എല്ലാം മെഷീനില്‍ തന്നെ.
സമൂസ ഫില്ലിംഗ് നിറച്ച് പൊരിച്ചെടുക്കാനുള്ള മാവ് കുഴയ്ക്കുന്നതും പരത്തുന്നതും മെഷീൻ വച്ചുതന്നെ. ഏറ്റവും അവസാനമായി പരത്തിയെടുത്ത മാവില്‍ ഫില്ലിംഗ് നിറച്ച് വറുത്തെടുക്കാൻ മാത്രം തൊഴിലാളികള്‍. വ്യത്യസ്തമായൊരു കാഴ്ച തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. പന്ത്രണ്ട് രൂപയാണ് ഈ സമൂസയുടെ വില. ഒടുവില്‍ സമൂസയും ചട്ണിയും മുളകുമെല്ലാം ചേര്‍ത്ത് സെര്‍വ് ചെയ്യുന്നത് വരെ വീഡിയോയില്‍ കാണാം.
അതേസമയം ഫുഡ് ഇൻഡസ്ട്രികളില്‍ നിന്നുള്ള വീഡിയോകള്‍ വരുമ്പോള്‍ സാധാരണനിലയില്‍ വരാറുള്ള വിമര്‍ശനങ്ങള്‍ ഈ വീഡിയോയ്ക്കും ലഭിച്ചിട്ടുണ്ട്. വൃത്തിയില്ലാത്ത സാഹചര്യമെന്നും, മനുഷ്യര്‍ കൈ കൊണ്ട് തയ്യാറാക്കുന്നതിന്‍റെ രുചി കിട്ടുകയില്ലെന്നും, തൊഴിലാളികള്‍ പലരും ഗ്ലൗസ് ധരിച്ചിട്ടില്ലെന്നുമെല്ലാം നെഗറ്റീവ് കമന്‍റ്സായി കാണാം.
എന്നാല്‍ സ്ട്രീറ്റ് ഫുഡ് പ്രേമികള്‍ വീഡിയോയ്ക്ക് പിന്തുണ അറിയിക്കുന്നുണ്ട്. ഇങ്ങനെ തന്നെയാണ് ഫുഡ് ഇൻഡസ്ട്രി പ്രവര്‍ത്തിക്കുന്നതെന്നും ഇതിലും ഭംഗിയായി ചെയ്യുന്നവര്‍ ആരാണെന്നുമെല്ലാം ഇവര്‍ ചോദിക്കുന്നു. എന്തായാലും വീഡിയോ നല്ലരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് തന്നെ പറയാം.
വീഡിയോ കാണാം...
Also Read:- 'ഓട്ടോറിക്ഷയ്ക്കകത്ത് ഒരു പൂങ്കാവനം തന്നെ'; രസകരമായ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-