വെജിറ്റേറിയൻ ആണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാനും മികച്ചതാണ്. 
 

vegetarian sources of Omega 3 fatty acids

ഏറെ ഗുണഗരമായ ഭക്ഷണശീലങ്ങളിലൊന്നാണ് സസ്യാഹാരം. അപ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാനും മികച്ചതാണ്. 

പൊതുവേ മത്സ്യം ആണ് ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസായി കണക്കാക്കുന്നത്. എന്നാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടര്‍ന്നവര്‍ക്ക്  ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഫ്‌ളാക്‌സ് സീഡ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. കൂടാതെ ഇവയില്‍ ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

ചിയ സീഡ്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഫൈബര്‍, കാത്സ്യം, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചിയ സീഡ്സില്‍ അടങ്ങിയിട്ടുണ്ട്. 

മൂന്ന്... 

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്... 

കിഡ്നി ബീന്‍സാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

ഇലക്കറികളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios