വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസുകള്‍
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ പ്രധാനമാണ്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കാവുന്ന ചില വെജിറ്റബിൾ ജ്യൂസുകളെ പരിചയപ്പെടാം.
1. ചീര ജ്യൂസ്
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
2. വെള്ളരിക്ക ജ്യൂസ്
കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും. അതിനാല്‍ വെള്ളരിക്ക ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. ക്യാരറ്റ് ജ്യൂസ്
ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. 100 മില്ലിലിറ്റര്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ക്യാരറ്റ് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ബീറ്റ്റൂട്ട് ജ്യൂസ്
ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം