വേനല്‍ ചൂടിനെ ശമിപ്പിക്കാൻ ഒരു നാടന്‍ സംഭാരം; ഈസി റെസിപ്പി
ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ഒരു വെറൈറ്റി സംഭാരം തയ്യാറാക്കിയാലോ? പ്രിയകല അനില്‍കുമാര്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാൻ നല്ല നാടൻ സംഭാരം തന്നെയാണ് കുടിക്കേണ്ടത്. അത്തരത്തില്‍ ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ഒരു വെറൈറ്റി സംഭാരം ആണ് നെല്ലിക്കയും മോരും കൂടി ചേർത്തുണ്ടാക്കിയ ഈ പാനീയം.
വേണ്ട ചേരുവകൾ
നല്ല കട്ട തൈര് - ആവശ്യത്തിന്
നെല്ലിക്ക - 2 അല്ലെങ്കിൽ എത്രയാണോ തൈര് എടുക്കുന്നത് അതിനനുസരിച്ചു
കൊത്തമല്ലിയില- ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - ഒരു കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ഉപ്പ്- ആവശ്യത്തിന്
തിളപ്പിച്ചാറിയ വെള്ളം
തയ്യാറാക്കുന്ന വിധം
മേല്‍പ്പറഞ്ഞയെല്ലാം കുടി മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക. നെല്ലിക്കയുടെ കുരു കളഞ്ഞിട്ടു വേണം അടിച്ചെടുക്കാന്‍. ഉപ്പും ചേർത്ത് തയ്യാറാക്കിയ നല്ലൊരു നെല്ലിക്ക സംഭാരം ഈ ചൂട് സമയത്തു കുടിച്ചാൽ തന്നെ ശരീരത്തിനും മനസിനും നല്ല കുളിർമ കിട്ടും.
Also read: കോളിഫ്ലവർ തണ്ടും ഇലയും ഉപയോഗിച്ച് കിടിലന്‍ വെറൈറ്റി ചമ്മന്തി; റെസിപ്പി