വെറൈറ്റി ലെമൺ ഗ്രാസ് ചെമ്പരത്തി ചായ തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചായപ്രിയര്‍ക്ക് കുടിക്കാന്‍ പല തരം ചായകളുണ്ട്. അതിലൊരു വെറൈറ്റി ടീയാണ് ലെമൺ ഗ്രാസ് ചെമ്പരത്തി ചായ.
വേണ്ട ചേരുവകൾ
വെള്ളം- 2 ഗ്ലാസ്
ലെമൺ ഗ്രാസ്- 2 തണ്ട്
ചെമ്പരത്തി പൂവ്- 3 എണ്ണം
ചായ പൊടി- 10 ഗ്രാം
തേൻ- 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രം ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം എടുക്കുക. ശേഷം അതിലേയ്ക്ക് 2 തണ്ട് ലെമൺ ഗ്രാസ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ച് ചേര്‍ക്കാം. ഇനി അതിലേയ്ക്ക് ചെമ്പരത്തിയുടെ പൂവും ഒരു നുള്ള് ചായപ്പൊടിയും ചേർത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അതിലേയ്ക്ക് പഞ്ചസാരയോ തേനോ ചേർത്ത് കുടിക്കാം. ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നല്‍കുന്ന നല്ലൊരു ഹെൽത്തി ചായ ആണിത്.
Also read: കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി