Asianet News MalayalamAsianet News Malayalam

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചെറുപ്പം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രണ്ട് പഴങ്ങള്‍

മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജന്‍, വിറ്റാമിന്‍ സി തുടങ്ങിയവ സഹായിക്കും. 

two fruits which is better for the skin
Author
First Published Oct 15, 2024, 12:50 PM IST | Last Updated Oct 15, 2024, 12:54 PM IST

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജന്‍, വിറ്റാമിന്‍ സി തുടങ്ങിയവ സഹായിക്കും. അത്തരം രണ്ട് പഴങ്ങളെ പരിചയപ്പെടാം. 

1. ബ്ലൂബെറി 

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ബ്ലൂബെറി. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍, വരകള്‍ എന്നിവയെ തടയുന്നതിനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അതിനാല്‍ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനും ഇവ സഹായിക്കും.  

ഫൈബറിനാല്‍ സമ്പന്നമായ ബ്ലൂബെറി ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകളുടെ പവര്‍ഹൗസായ ബ്ലൂബെറി ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും സഹായിക്കും. 

വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കയും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. പ​തി​വാ​യി നെ​ല്ലി​ക്കാ ജ്യൂസ് കുടിക്കുന്നത് കൊ​ള​സ്ട്രോ​ൾ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും അ​തു​പോ​ലെ​ത​ന്നെ ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. വിറ്റാമിനുകളും മറ്റും അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios