വണ്ണം കുറയ്ക്കാൻ സഹായിക്കും ഈ മഞ്ഞൾ പാനീയങ്ങൾ

കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

turmeric drinks that can help with weight loss

വയറു കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയവയൊക്കെ ഇന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളികളാണ്. വണ്ണം കുറയ്ക്കാനായി ആദ്യം ശ്രദ്ധ നല്‍കേണ്ടത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞള്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. 

ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാനും ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സാധിക്കും. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.  ആകുന്നത്. 

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  മഞ്ഞള്‍ വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അതുപോലെ മഞ്ഞള്‍- കറുവപ്പട്ട വെള്ളം, മഞ്ഞള്‍- ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read:  കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios