വിമാനത്തിലെ ഭക്ഷണത്തില്‍ തലമുടി; തൃണമൂല്‍ എംപിയുടെ ട്വീറ്റ് വൈറല്‍
പരാതി ഇമെയില്‍ വഴി എമിറേറ്റ്സ് അധികൃതര്‍ക്ക് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മിമി ചക്രബര്‍ത്തി ആരോപിച്ചു. ഇതിന്‍റെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
പലപ്പോഴും വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിൽ ചത്ത പാറ്റയെയും മറ്റും കിട്ടിയെന്ന യാത്രക്കാരരുടെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു സംഭവം ശ്രദ്ധയില്‍ പെടുത്തുകയാണ് ഇപ്പോള്‍ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി. താന്‍ യാത്ര ചെയ്ത എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ഭക്ഷണത്തില്‍ മുടിനാരിഴകള്‍ കണ്ടെത്തിയെന്നാണ് മിമി ചക്രബര്‍ത്തിയുടെ പരാതി.
ഇതിന്‍റെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പരാതി ഇമെയില്‍ വഴി എമിറേറ്റ്സ് അധികൃതര്‍ക്ക് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മിമി ചക്രബര്‍ത്തി ആരോപിച്ചു. ' പ്രിയപ്പെട്ട എമിറേറ്റ്സ്, ഞാന്‍ വിശ്വസിക്കുന്നത് യാത്രക്കാരെ അത്രകണ്ട് പരിഗണിക്കാത്ത രീതിയില്‍ നിങ്ങള്‍ വലിയ രീതിയില്‍ വളര്‍ന്നു എന്നാണ്. ഭക്ഷണത്തില്‍ മുടി ഇഴകള്‍ കാണുന്നത് അത്ര നല്ല കാര്യമല്ല. ഈ കാര്യം പറഞ്ഞ് ഞാന്‍ നിങ്ങള്‍ ഇ-മെയില്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കണമെന്നോ, ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ടെന്നോ നിങ്ങള്‍ കരുതികാണില്ല'- മിമി ട്വീറ്റ് ചെയ്തു.
ക്രോസന്‍റ് എന്ന വിഭവത്തിലാണ് തലമുടി ലഭിച്ചതെന്നും മിമി പറഞ്ഞു. അതേസമയം തങ്ങളുടെ കസ്റ്റമര്‍ റിലേഷന്‍സ് ടീം ഇക്കാര്യത്തില്‍ വിശകലനം നിങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചത്. ഇത് ആദ്യമയല്ല, പല തവണ ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണുന്നുണ്ട് എന്നാണ് മിമിയുടെ ട്വീറ്റിന് താഴെ ആളുകള്‍ പ്രതികരിക്കുന്നത്.
Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഫൈബര്‍ അടങ്ങിയ ഈ പച്ചക്കറികള്‍...