വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

വിറ്റാമിൻ ഇയുടെ കുറവു മൂലം മുടികൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാകും.  വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. 

top vitamin e rich foods you must eat azn

ശരീരത്തിന്‍റെ കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകങ്ങളിലൊന്നാണ് വിറ്റാമിൻ ഇ. ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗ സാധ്യതകളെ പ്രതിരോധിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ജീവകമാണിത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഇവ ഏറെ ഗുണം ചെയ്യും.  കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിൻ ഇയുടെ കുറവു മൂലം മുടികൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാകും.  വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റമിൻ ഇ ക്യാപ്സ്യൂളും ഇവയുടെ എണ്ണയും വിപണിയില്‍ ലഭ്യമാണ്. വയറില്‍ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ അകറ്റാനും വിറ്റാമിന്‍ ഇ സഹായിക്കും. വിറ്റാമിൻ ഇ അടങ്ങിയ 'അണ്ടർ ഐ ക്രീം' പുരട്ടുന്നത് കണ്ണിനടിയിലെ കറുത്ത പാടുകള്‍ മാറാനും നല്ലതാണ്. 

വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ഫോളേറ്റും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്... 

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയതാണ് ഇവ. 

നാല്... 

സൂര്യകാന്തി വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മഗ്നീഷ്യവും വിറ്റാമിന്‍ ഇയും അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. 

അഞ്ച്...

പപ്പായയിലും  വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ദിവസവും ബദാം കഴിക്കാറുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios