രാത്രി നല്ല ഉറക്കം കിട്ടാൻ വേണം മെലാറ്റോണിൻ; കഴിക്കാം ഈ ഭക്ഷണങ്ങള്‍...
രാത്രി ഉറക്കം ശരിയായില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് കൃത്യമായ ഉറക്കം വളരെ അനിവാര്യമാണ്. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോണിന്‍റെ ഉത്പാദനത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തില്‍ നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഏലയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇവ സഹായിക്കും.
രണ്ട്...
ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
മൂന്ന്...
മത്തങ്ങ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
നാല്...
ഇഞ്ചിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
അഞ്ച്...
മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനും നല്ല ഉറക്കത്തിന് ഗുണം ചെയ്യും.
ആറ്...
ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പാലിനൊപ്പം ഈ 10 ഭക്ഷണങ്ങള്‍ കഴിക്കരുത്; കാരണം...