'ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ഇഷ്ടഭക്ഷണം നിങ്ങളുടെ കാഴ്ച തകരാറിലാക്കാം'
സാധാരണഗതിയില്‍ മൃഗങ്ങളില്‍ കാണുന്ന പാരസൈറ്റ് ആണിത്. എന്നുവച്ചാല്‍ എല്ലാ മൃഗങ്ങളിലുമല്ല. മൃഗങ്ങളെയാണ് ഇത് അധികവും ബാധിക്കാറ്.
നാം എന്താണോ കഴിക്കുന്നത്, അതുമായി ബന്ധപ്പെട്ടാണ് നമ്മുടെ ആകെ ആരോഗ്യവും ( Diet and Health ) നിലനില്‍ക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവുമെല്ലാം അത്തരത്തില്‍ ആരോഗ്യത്തെ നേരിട്ട് തന്നെ ( Diet and Health ) സ്വാധീനിക്കാറുണ്ട്. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ആയ ആളുകള്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇറച്ചി.
ഇറച്ചി കൊണ്ടുള്ള ഏത് വിഭവങ്ങളും ( Meat Dishes ) നോണ്‍ വെജിറ്റേറിയന്‍സിന് പ്രിയം തന്നെ. അത് കറി ആയാലും, ചില്ലിയോ റോസ്റ്റോ കെബാബോ എന്ത് തന്നെ ആയാലും. ഇറച്ചി കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് അതിന്‍റെ വേവ്.
ഇറച്ചി നല്ലതുപോലെ വേവിച്ച ശേഷം വേണം കറികളോ മറ്റോ തയ്യാറാക്കാന്‍. നന്നായി വേവിക്കാത്തപക്ഷം ഇറച്ചിയിലൂടെ പല രോഗാണുക്കളും നമ്മുടെ ശരീരത്തിലെത്തിയേക്കാം. അത്തരത്തില്‍ മനുഷ്യരിലേക്ക് എത്താന്‍ സാധ്യതയുള്ളൊരു പാരസൈറ്റ് ആണ് 'ടോക്സോപ്ലാസ്മ ഗോണ്ടി'.
സാധാരണഗതിയില്‍ മൃഗങ്ങളില്‍ കാണുന്ന പാരസൈറ്റ് ആണിത്. എന്നുവച്ചാല്‍ എല്ലാ മൃഗങ്ങളിലുമല്ല. മൃഗങ്ങളെയാണ് ഇത് അധികവും ബാധിക്കാറ്. അവരില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. അത് നേരാംവണ്ണം പാകം ചെയ്യാത്ത ഇറച്ചിയാണ് ( Meat Dishes ) കഴിക്കുന്നതെങ്കില്‍ അതിലൂടെ എളുപ്പത്തില്‍ തന്നെ ഈ സൂക്ഷ്മജീവിയായ പാരസൈറ്റ് ശരീരത്തിലെത്തുന്നു.
നമ്മുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ ഈ പാരസൈറ്റ് ബാധിച്ചിട്ടുണ്ട് എങ്കില്‍ അവയുടെ കാഷ്ഠത്തിലൂടെയും ഇത് നമ്മളിലേക്ക് എത്താം. എന്നാല്‍ അതിലും സാധ്യതയുള്ളത് ഇറച്ചി നല്ലരീതിയില്‍ വേവിക്കാതെ ഉപയോഗിക്കുന്നത് തന്നെയാണ്.
ഈ പാരസൈറ്റ് നമ്മുടെ ശരീരത്തിലെത്തിയാല്‍ കണ്ണിനെയാണ് കാര്യമായും ബാധിക്കുന്നത്. കാഴ്ചയെ തന്നെ പ്രതികൂലമായി ഇത് ബാധിച്ചേക്കാം. നോണ്‍ വെജിറ്റേറിയന്‍സിനെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട വിഭവം തന്നെയാണ് ഇറച്ചി. എന്നാല്‍ ഇക്കാര്യം എല്ലായ്പോഴും ശ്രദ്ധിക്കുക. ഓസ്ട്രേലിയയിലെ ഫ്ളിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ഇതിനുള്ള കൂടുതല്‍ തെളിവുകളും അടുത്തിടെ ലഭിച്ചിരുന്നു. 149 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്നം വരാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
Also Read:- 'കണ്ണിനെ ബാധിക്കുന്ന ചില അസുഖങ്ങള്‍ പിന്നീടുണ്ടാക്കുന്ന പ്രശ്‌നം'