ഈ മത്സ്യം പതിവാക്കൂ, ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാം...
സാൽമൺ മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ഉയർന്ന അളവിൽ ചീത്ത കൊളസ്‌ട്രോൾ അടിയുന്നത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും കാരണമാകും. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോളിനെ നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സാൽമൺ ഫിഷ്. സാൽമൺ മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
സാല്‍മണ്‍ ഫിഷിലെ ഒമേഹ 3 ഫാറ്റി ആസിഡ് ആണ് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് സാൽമൺ മത്സ്യം. അതിനാല്‍ സാൽമൺ മത്സ്യം കഴിക്കുന്നത് പൂരിത കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനും അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി പോലെയുള്ള മറ്റ് മത്സ്യങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഗുണം ചെയ്യും.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് സാൽമൺ. ഇത് സ്ട്രോക്ക് സാധ്യതയെ തടയാനും സഹായിക്കും. വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. സാല്‍മണ്‍ മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഡിയും സാൽമണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓസ്റ്റിയോപൊറോസിസിസ് സാധ്യതയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സാൽമൺ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...