ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും ഈ ഭക്ഷണങ്ങള്‍

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

These Foods Can Help Combat Iron Deficiency And Low Haemoglobin

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മാതളം 

ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. മാതളത്തില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.  മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയുന്നു.

2. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞതുമാണ്. ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ  കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

3. പ്രൂണ്‍സ് 

പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

4. ഈന്തപ്പഴം 

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും. 

5. ഇലക്കറികള്‍

അയേണും ബി കോബ്ലക്സും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

6. ഉലുവയില 

ഉലുവയിലയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വിറ്റാമിൻ ബി6 കുറയുന്നതിന്‍റെ പ്രധാനപ്പെട്ട ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios