കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കാം.
കരളിന്‍റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കാം. അതുപോലെ മദ്യപാനവും കരളിന് നന്നല്ല. കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
1. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഇവയുടെ പതിവ് ഉപയോഗം ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും ഗുണം ചെയ്യും.
2. നെല്ലിക്കാ ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
3. ബീറ്റ്റൂട്ട് ജ്യൂസ്
നൈട്രേറ്റുകളാൽ സമ്പന്നവും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. വെള്ളരിക്കാ ജ്യൂസ്
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ളരിക്കാ ജ്യൂസും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
5. ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
6. ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശൈത്യകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ പാലിൽ ചേർക്കാവുന്ന അഞ്ച് ചേരുവകള്‍