നല്ല എരിവുള്ള കിടിലന്‍ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി

അരിപ്പൊടി ഉപയോഗിച്ച് നല്ല അടിപൊളി കൊഴുക്കട്ട തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

tasty variety Kozhukkatta recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

tasty variety Kozhukkatta recipe

 

അരിപ്പൊടി ഉപയോഗിച്ച് നല്ല അടിപൊളി കൊഴുക്കട്ട  തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

അരിപ്പൊടി -2 കപ്പ്‌ 
ഉപ്പ് -1 സ്പൂൺ 
എണ്ണ -2 സ്പൂൺ 
തേങ്ങ -1 കപ്പ് 
മുളക് പൊടി- 2 സ്പൂൺ 
കടുക് -1 സ്പൂൺ 
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 2 തണ്ട് 

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടിയിലേക്ക് ആവശ്യത്തിനു തിളച്ച വെള്ളം ഒഴിച്ച് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം ഇവയെ ചെറിയ ഉരുളകളാക്കി ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് വേവിച്ചെടുക്കാവുന്നതാണ്. നന്നായി വെന്തതിനുശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന് മുളകും കറിവേപ്പിലയും ചേർത്ത് വറുത്തതിനുശേഷം അതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ഒപ്പം ചതച്ചെടുത്തിട്ടുള്ള ചുവന്ന മുളകും ചേർത്തു നന്നായിട്ട് മൂപ്പിച്ചെടുക്കുക. ഇനി ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള  ഉരുളകള്‍ ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതോടെ കിടിലന്‍ കൊഴുക്കട്ടകള്‍ റെഡി. 

Also read: ഊണിനു കൂട്ടാൻ അടിപൊളി നെയ്മീൻ ഫ്രൈ; ഈസി റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios