പഞ്ചരുചി അച്ചാറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ സ്പെഷ്യൽ അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെ...

എണ്ണയോ വിനാഗിരിയോ മറ്റ് പ്രിസർവേറ്റീവുകളോ ചേരാത്ത ഒരു നാടൻ അച്ചാറാണ് പഞ്ചരുചി അച്ചാർ പേര് പോലെതന്നെ അഞ്ച് രുചികളാണ് പഞ്ചരുചി അച്ചാറിൽ അടങ്ങിയിരിക്കുന്നത്. ഉപ്പ്,മധുരം,പുളിപ്പ്,എരിവ്,കയ്പ് എന്നിവ. നാരങ്ങ ഉപയോഗിച്ചാണ് പഞ്ചരുചി അച്ചാർ നിർമിക്കുന്നത്.  രുചികരമായ സ്പെഷ്യൽ പഞ്ചരുചി അച്ചാർ തയ്യാറാക്കിയാലോ?, ഈശ്വർ പ്രസാദ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

tasty pancharuchi achar easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

tasty pancharuchi achar easy recipe

 

അച്ചാർ പ്രിയരാണോ നിങ്ങൾ?. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിനു പ്രത്യേക കഴിവുണ്ട്. പല തരം അച്ചാറുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. നല്ല എരുവും പുളിയും മണവുമുള്ള ഒരു സ്പെഷ്യൽ അച്ചാർ തയ്യാറാക്കിയാലോ?. തയ്യാറാക്കാം സ്പെഷ്യൽ പഞ്ചരുചി അച്ചാർ 

വേണ്ട ചേരുവകൾ...

പഴുത്ത നാരങ്ങ    500 ​ഗ്രാം 
പച്ചമുളക്             5 എണ്ണം 
കറിവേപ്പില          ഒരു തണ്ട് 
മഞ്ഞൾ പൊടി   മുക്കാൽ ടീസ്പൂൺ 
മുളക് പൊടി        1 ടേബിൾ സ്പൂൺ 
ഉപ്പ്                     1 ടേബിൾ സ്പൂൺ 
ഉലുവ പൊടിച്ചത്  അര ടീസ്പൂൺ 
കായം പൊടി       അര ടീസ്പൂൺ 
വെളുത്തുള്ളി            5 അല്ലി 
നാരങ്ങ  മൂടത്തക്കവിധം വെള്ളം 
കുരുമുളക് പൊടി  3 ടീസ്പൂൺ 
ശർക്കര                      80 ​ഗ്രാം 

തയ്യാറാക്കുന്ന വിധം...

കഴുകി വൃത്തിയാക്കിയ 500 ​ഗ്രാം  നല്ല പഴുത്ത നാരങ്ങ (എണ്ണത്തിൽ 16/17 )ഉണ്ടാകും. നാരങ്ങ  നാല് /ആറ് പീസുകളായി കട്ട് ചെയ്യാം . നാരങ്ങ തുടച്ച് ഈർപ്പം കളയണമെന്നില്ല . അച്ചാർ ഉണ്ടാക്കാൻ മൺ പാത്രം ഉപയോഗിക്കുന്നതാവും ഉത്തമം. കട്ട് ചെയ്ത നാരങ്ങ പാത്രത്തിൽ ഇടാം . പഞ്ചരുചി അച്ചാറിൻെറ നിർമ്മാണം ഒരു ദിവസം കൊണ്ട് തീരുന്നതല്ല 

അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് പഞ്ചരുചി അച്ചാർ പൂർത്തിയാകുന്നത്.  ഓരോ ദിവസവും വളരെ കുറച്ച് സമയം മതിയാകും. ഇതിൻെറ നിർമ്മാണത്തിന് നാരങ്ങയിലേയ്ക്ക്  അഞ്ച് പച്ചമുളക്  നെടുകേ കട്ട് ചെയ്തത് ഇടാം.. 

കറിവേപ്പില  ഒരു തണ്ട് 

മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ 

മുളക് പൊടി  ഒരു ടേബിൾ സ്പൂൺ 

ഉപ്പ് ഒരു ടേബിൾ സ്പൂൺ 

ഉലുവ പൊടിച്ചത്  അര ടീസ്പൂൺ 

കായം പൊടി    അര ടീസ്പൂൺ 

വെളുത്തുള്ളി അല്ലി അഞ്ച് എണ്ണം 

നാരങ്ങ മൂടത്തക്കവിധം വെള്ളവും ഒഴിക്കാം 

ഇവയെല്ലാം ഒന്ന് ഇളക്കിയശേഷം വേവിക്കാനായി വയ്ക്കാം. മീഡിയം തീയിൽ വേണം വേവിക്കേണ്ടത് 

പത്ത് മിനിട്ട് ആകുമ്പോൾ തിളച്ച് തുടങ്ങും.  ഇത് മൂടി വയ്ക്കേണ്ടതില്ല. തിള വന്നാൽ തീ അല്പം കുറച്ച് വയ്ക്കാം 
ഇടയ്ക്ക്  ഇളക്കി കൊടുക്കാം. തിളച്ച് തുടങ്ങിയാൽ തുടർച്ചയായി  പത്ത് മിനിട്ട് നേരം വേവിക്കുക . പഞ്ചരുചി അച്ചാറിൻ്റെ ആദ്യദിനം ഇത്രയുമാണ് ..തുടർന്ന് സ്ററൗ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം അടച്ച് സൂക്ഷിക്കാം.

രണ്ടാം ദിവസം... 

രണ്ടാം ദിവസം പത്ത് മിനിട്ട് നേരം തിളപ്പിക്കാം. അതായത് .തിള വന്നതിന് ശേഷം വീണ്ടും പത്ത് മിനിട്ട് നേരം ചെറിയ തീയിൽ തിളപ്പിക്കാം. ശേഷം സ്ററൗ  ഓഫ് ചെയ്യാം. തണുത്തതിന് ശേഷം അടച്ച് സൂക്ഷിക്കാം.

മൂന്നാം ദിവസം.... 

മൂന്നാം ദിവസം അച്ചാർ കുറച്ച് കട്ടി ആയിരിക്കും. മൂന്നാം ദിനം വീണ്ടും പത്ത് മിനിട്ട് നേരം വേവിക്കുക. മൂന്ന് ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് പത്ത് മിനിട്ട് നേരം തിളപ്പിക്കാം. തിളച്ച് കഴിഞ്ഞാൽ തീ വളരെ കുറച്ച്  വയ്ക്കാം. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കാം‌. പത്ത് മിനിട്ട് തിളപ്പിച്ച ശേഷം  സ്ററൗ  ഓഫ് ചെയ്യാം. തണുത്തതിന് ശേഷം അടച്ച് വയ്ക്കാം

നാലാം ദിവസം... 

പഞ്ചരുചി അച്ചാറിൻ്റെ നിർമ്മാണത്തിൽ നാലാം ദിനം വളരെ പ്രാധാന്യമാണ്.ഇന്നാണ് അതിൻ്റെ അഞ്ചാമത്തെ രുചി ചേർക്കുന്നത്.  അതിനായി  ശർക്കരയാണ് ചേർക്കുന്നത്. 500 ​ഗ്രാം നാരങ്ങയ്ക്ക് 80 ​ഗ്രാം ശർക്കര മതിയാകും. ശർക്കര വളരെ ചെറുതായി അരിഞ്ഞത് ചേർത്ത ശേഷം ഇളക്കി യോജിപ്പിക്കാം. തുടർന്ന് പത്ത് മിനിട്ട് നേരം വേവിക്കാം. പത്ത് മിനിട്ടിന് ശേഷം സ്ററൗ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം അടച്ച് സൂക്ഷിക്കാം

അഞ്ചാം ദിവസം...

അഞ്ചാം ദിനം അച്ചാർ നല്ല കട്ടി ആയിരിക്കും . തുടർച്ചയായി ഇളക്കി കൊടുക്കാം. അല്ലാത്തപക്ഷം അടിയിൽ പിടിക്കാൻ ഇടയുണ്ട്. തിള വന്നാൽ  തീ വളരെ കുറച്ച് വയ്ക്കാം. പത്ത് മിനിട്ടിന് ശേഷം സ്ററൗ  ഓഫ് ചെയ്യാം . തണുത്തതിന് ശേഷം വീണ്ടും അടച്ച് വയ്ക്കാം .അടുത്ത ദിവസം   അച്ചാർ  ഈർപ്പം ഇല്ലാത്ത കുപ്പിയിലോ ...ഭരണിയിലോ മാറ്റാം. കൂടുതൽ ദിവസം കേട് കൂടാതിരിക്കാൻ റഫറിജറേറ്ററിൽ സൂക്ഷിക്കുന്നതാവും  ഉത്തമം.

വീഡിയോ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios