ടേസ്റ്റി മസാല ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ഷേഖാ ഹാഷിം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒരു ബ്രെഡ് ടോസ്റ്റ് വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രെഡ് - 4 സ്ലൈസ്
മുട്ട - 3 എണ്ണം
മല്ലിയില - 2 ടേബിള്‍സ്പൂണ്‍
വെളുത്തുളളി അല്ലി - 3 എണ്ണം
പച്ചമുളക് - 1
പാൽ - 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ - 4 ടേബിള്‍സ്പൂണ്‍
ചിക്കൻ മസാല -1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിയില, കറിവേപ്പില, പച്ചമുളക്, വെളുത്തുളളി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക (നന്നായി അരഞ്ഞു പോവരുത്). ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന ഈ കൂട്ടും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ശേഷം ഈ മിശ്രിതത്തില്‍ ബ്രെഡിന്റെ രണ്ട് ഭാഗവും നന്നായി മുക്കി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാകുമ്പോൾ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക. ഇതോടെ മസാല ബ്രെഡ് ടോസ്റ്റ് റെഡി.
Also read: ബ്രൊക്കോളി കൊണ്ടൊരു കിടിലന്‍ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി