Asianet News MalayalamAsianet News Malayalam

കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം തയ്യാറാക്കാം; റെസിപ്പി

വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാമ്പഴ പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 

Tasty mango payasam recipe you can also try
Author
First Published Jun 27, 2024, 10:27 AM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Tasty mango payasam recipe you can also try

 

കൊതിയൂറുന്ന  മാങ്ങ പായസം തയ്യാറാക്കിയാലോ? വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാമ്പഴ പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ 
 
മാങ്ങ - അര കിലോ (രണ്ടെണ്ണം )
ചൗവ്വരി - ഒരു കപ്പ് 
പാല് - ഒരു ലിറ്റർ 
വെള്ളം - അര ലിറ്റർ
കണ്ടൻസിഡ് മിൽക്ക് - അര ടിൻ 
പഞ്ചസാര - ഒരു കപ്പ് 
ഏലയ്ക്ക - 7 എണ്ണം 
നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ 
അണ്ടിപരിപ്പ് - ആവശ്യത്തിന് 
മുന്തിരി - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

ആദ്യം ചൗവ്വരി വേവിച്ച് ഊറ്റി മാറ്റി വെക്കുക. ശേഷം മാങ്ങ ചെറുതായി അരിഞ്ഞ് എടുക്കുക. ഇനി ഉരിളിയിലേക്ക് നെയ്യ്  ഒഴിച്ച്  അണ്ടിപ്പരിപ്പും മുന്തിരിയും പെരിച്ച് മാറ്റി വെക്കുക. അതിലേയ്ക്ക് വേവിച്ച് ഊറ്റി എടുത്ത ചൗവ്വരിയും അരിഞ്ഞ മാങ്ങയും നന്നായി മിക്സ് ചെയ്യുക. കണ്ടൻസിട് മിൽക്ക് ഒഴിച്ച് ഒന്നുകൂടി നന്നായി മിക്സ് ചെയ്ത് പാലും മധുരത്തിനാവശ്യമായ പഞ്ചസാരയും ചേര്‍ത്ത് നന്നായി തിളച്ച് കുറുകി വരുമ്പോൾ ഏലയ്ക്ക പെടിച്ചതും ഉപ്പും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ഇനി വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കി വിളമ്പാം. 

 

Also read: ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios