വളരെ എളുപ്പത്തിൽ ടേസ്റ്റി ബട്ടർ ഫ്രൈഡ് റൈസ് തയ്യാറാക്കാം; റെസിപ്പി
ഉച്ചയ്ക്ക് കഴിക്കാന്‍ കിടിലന്‍ ബട്ടർ ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ? അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഫ്രൈഡ് റൈസ് പ്രിയരാണോ? എങ്കില്‍ നല്ല ടേസ്റ്റി ബട്ടർ ഫ്രൈഡ് റൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട ചേരുവകൾ
ബസുമതി റൈസ് - 2 കപ്പ്
ബട്ടർ - 50 ഗ്രം
വെളുത്തുള്ളി - 1 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ
സവാള - 1 എണ്ണം ( ചെറുതായ് അരിഞ്ഞത്)
കാരറ്റ് - കാൽ കപ്പ്
ബീൻസ് - കാൽ കപ്പ്
കാപ്സിക്കം - 1 എണ്ണം
ഉപ്പ് - ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ - 1 സ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം 2 കപ്പ് ബസുമതി റൈസ് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർത്ത അരിയെ വെന്ത് ഉടഞ്ഞു പോകാത്ത രീതിയിൽ വേവിച്ചു എടുക്കുക. അതിന് ശേഷം റൈസ് നല്ല വണ്ണം വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് തീ ലോ ഫ്ളെയിമിലാക്കിയ ശേഷം അതിലേക്ക് 50 ഗ്രാം ബട്ടർ ഇട്ട് മെൽറ്റ് ആക്കുക. ഇനി അതിലേക്ക് 1 സ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർക്കുക. ശേഷം ഇതിലേയ്ക്ക് അരിഞ്ഞ് വച്ച സവാള, വെളുത്തുളളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വേവിക്കുക. ശേഷം അതിലേക്ക് ക്യാരറ്റ്, ബീൻസ്, കാപ്സിക്കം എന്നിവ ചേർത്ത് വേവിക്കുക. ഇനി ആവിശ്യത്തിന് ഉപ്പും ചേർക്കുക. തുടര്‍ന്ന് വേവിച്ച് വെച്ച ബസുമതി റൈസ് കുറെശെയായി ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് നോക്കിയതിനു ശേഷം വേണമെങ്കില്‍ ചേർക്കുക. അതിനു ശേഷം കുരുമുളക് പൊടിയും കൂടി ചേർത്ത ശേഷം 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ഇതോടെ ബട്ടർ ഫ്രൈഡ് റൈസ് റെഡി.
Also read: മുട്ട ചേർക്കാതെ സൂപ്പർ അച്ചപ്പം എളുപ്പത്തിൽ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി