കൊതിപ്പിക്കും രുചിയില്‍ ചെമ്മീൻ കറി തയ്യാറാക്കാം; റെസിപ്പി
കിടിലന്‍ ഒരു ചെമ്മീൻ കറി തയ്യാറാക്കിയാലോ? രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചെമ്മീൻ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, നല്ല രുചിയൂറും ചെമ്മീൻ കറി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചെമ്മീൻ - 1 കിലോ
എണ്ണ - 4 സ്പൂൺ
കടുക് - 1 സ്പൂൺ
മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
ചെറിയ ഉള്ളി - 10 എണ്ണം
തക്കാളി - 2 എണ്ണം
മഞ്ഞൾ പൊടി - 1 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മല്ലി പൊടി - 2 സ്പൂൺ
ഉപ്പ് - 2 സ്പൂൺ
പച്ചമുളക് - 3 എണ്ണം
വെള്ളം -1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. തുടര്‍ന്ന് കടുക്, ചുവന് മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ചെറിയ ഉള്ളി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം ഈ ചേരുവയിലേക്ക് ആവശ്യത്തിന് ചെമ്മീൻ കൂടി ചേർത്ത് കൊടുത്തതിന് ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇനി അതിലേയ്ക്ക് പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് അടച്ചു വെച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇതോടെ നല്ല രുചികരമായിട്ടുള്ള ചെമ്മീൻ കറി തയ്യാറാക്കാം.
Also read: ന്യൂ ഇയർ സ്പെഷ്യൽ ; നല്ല കിടിലൻ ഫിഷ് ബിരിയാണി; റെസിപ്പി