ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം ഈസിയായി; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ ഒരു ടേസ്റ്റി പാൻ കേക്ക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മുട്ട- 2 എണ്ണം
മൈദ- 1 കപ്പ്
പഞ്ചസാര -2 സ്പൂൺ
പാൽ -1 ഗ്ലാസ്
തേൻ -2 സ്പൂൺ
ഉപ്പ്- 1/2 സ്പൂൺ
ബേക്കിങ് സോഡ - 1/4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം അതിലേയ്ക്ക് പഞ്ചസാരയും ആവശ്യത്തിന് പാലും മൈദയും ബേക്കിംഗ് സോഡയും തേനും ചേർത്ത് നല്ലതുപോലെ കലക്കിയെടുക്കുക. അതിനുശേഷം ഈ കലക്കിയ മാവിനെ ദോശ തവയിലേയ്ക്ക് ഒഴിച്ചു കൊടുത്തു കട്ടിയിൽ തന്നെ വേവിച്ചെടുക്കുക. ഇതോടെ പാൻ കേക്ക് റെഡി.
Also read: കിടിലൻ രുചിൽ മസാല ചേര്‍ത്ത ബ്രെഡ് പക്കോഡ; റെസിപ്പി