വിചിത്ര ഭക്ഷണം വിളമ്പി റെസ്റ്റോറെന്‍റ്; കണ്ടിട്ടു തന്നെ പേടിയാകുന്നുവെന്ന് ആളുകള്‍...
'ഗോഡ്‌സില്ല റാമെന്‍' എന്നാണ് ഈ വിഭവത്തിന്‍റെ പേര്. യൂന്‍ലിന്‍ കൗണ്ടിയിലെ ഡൗലിയു നഗരത്തിലെ നൂ വൂ മാവോ തുയേ എന്ന റെസ്റ്റോറെന്‍റിലാണ് ഈ വിചിത്ര വിഭവമുള്ളത്.
ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. അത്തരത്തില്‍ പല വിചിത്ര പാചക പരീക്ഷണങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവിടെയിതാ തായ്‌വാനിലെ ഒരു റെസ്റ്റോറെന്‍റില്‍ ലഭിക്കുന്ന വിചിത്ര വിഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഈ വിഭവം ഉണ്ടാക്കാന്‍ മുതല മാംസമാണ് ഉപയോഗിക്കുകയെന്നാണ് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഗോഡ്‌സില്ല റാമെന്‍' എന്നാണ് ഈ വിഭവത്തിന്‍റെ പേര്. യൂന്‍ലിന്‍ കൗണ്ടിയിലെ ഡൗലിയു നഗരത്തിലെ നൂ വൂ മാവോ തുയേ എന്ന റെസ്റ്റോറെന്‍റിലാണ് ഈ വിചിത്ര വിഭവമുള്ളത്. സൂപ്പ് പോലെയുള്ള ഈ വിഭവത്തില്‍ മുതലയുടെ മുന്‍കാല്‍ ആവിയില്‍ വേവിച്ചതാണ് ചേര്‍ത്തിട്ടുള്ളത്. കൂടാതെ ചട്ടിയില്‍ വരട്ടിയെടുത്ത രുചിയിലുള്ള മുതലക്കാലും ലഭിക്കും. 4000 രൂപയാണ് മുതലക്കാല്‍ ചേര്‍ത്ത ഈ വിഭവത്തിന്‍റെ വില.
ഒരു യുവതി ഈ ഭക്ഷണം രുചിച്ചുനോക്കുന്ന വീഡിയോയും റെസ്‌റ്റോറെന്റ് പുറത്തുവിട്ടിട്ടുണ്ട്. ആവിയില്‍ വേവിച്ചെടുത്ത മുതലക്കാലിന് ചിക്കന്റെ രുചിയാണെന്നും വരട്ടിയ പന്നിയിറച്ചി കഴിക്കുന്നതു പോലെയുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു. ഈ സൂപ്പില്‍ നാല്‍പതിലേറെ വ്യത്യസ്ത മസാലകള്‍ അടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മുട്ട, ചോളം തുടങ്ങിയവയും ഈ സൂപ്പിന് മുകളില്‍ കാണാം.
ഫേസ്ബുക്കിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഈ റെസ്റ്റോറെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. കണ്ടാല്‍ പേടി തോന്നുമെന്നും ഇത് കഴിക്കാന്‍ കുറച്ച് ധൈര്യം വേണമെന്നും പലരും കമന്‍റ് ചെയ്തിട്ടുണ്ട്.
Also Read: ഭക്ഷണം വിളമ്പുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍; വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം