Health Tips: രാവിലെ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ, കെ, ഫൈബര്‍ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. 

surprising benefits of drinking fig water

ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ, കെ, ഫൈബര്‍ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിത്തും. 

രണ്ട്... 

പൊട്ടാസ്യം ധാരാളം അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്...

നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാം. അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. 

നാല്... 

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

അത്തിപ്പഴത്തില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. 

ആറ്... 

അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്... 

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? തിരിച്ചറിയാം ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios