ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ഭക്ഷണങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്.
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്.
മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ കൊഴുപ്പുകളെ ആരോഗ്യകരമായ കൊഴുപ്പുകളായി കണക്കാക്കുകയും ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
രണ്ട്...
പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് നേന്ത്രപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്...
വിവിധ തരം വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ തുടങ്ങിയവയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്...
ഗ്രീന്‍ ടീ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
അഞ്ച്...
വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആറ്...
ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ചൂടുകാലത്ത് ദിവസവും കുടിക്കാം ഈ നാല് പാനീയങ്ങള്‍; അറിയാം ഗുണങ്ങള്‍...