എല്ലുകളുടെ ബലം കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍

കാത്സ്യം, വിറ്റാമിന്‍ ഡി, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. 

super foods for strong joints

തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. കാത്സ്യം, വിറ്റാമിന്‍ ഡി, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. എല്ലുകളുടെ ബലം കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. വാള്‍നട്സ് 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

2. ക്യാരറ്റ് 

വിറ്റാമിന്‍ എ, ബിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും എല്ലുകള്‍ക്ക് ഗുണം ചെയ്യും. 

3. ഫാറ്റി ഫിഷ് 

സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

4. ഇലക്കറികള്‍

ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ പതിവായി കഴിക്കുന്നതും കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

6. ഒലീവ് ഓയില്‍ 

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

7. പാലുല്‍പ്പന്നങ്ങള്‍ 

കാത്സ്യം അടങ്ങിയ പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ സഹായിക്കും. 

8. മുട്ട, ചിക്കൻ, മാംസം 

മുട്ട, ചിക്കൻ, മാംസം തുടങ്ങിയ പ്രോട്ടീനും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങളും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മാമ്പഴം കഴിച്ചാല്‍ ശരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ? ഉറപ്പായും നിങ്ങളറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios