പ്രമേഹരോഗികള്‍ക്ക് പേടിക്കാതെ കുടിക്കാം ഈ 'ഷുഗര്‍ ഫ്രീ' പാനീയങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം.
1. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
2. വെള്ളരിക്കാ ജ്യൂസ്
ഫൈബറും വെള്ളവും അടങ്ങിയതും കലോറിയും കാര്‍ബോയും കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
3. ഉപ്പിട്ട നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
4. ഇളനീര്‍
ഇളനീര്‍ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് ഊര്‍ജം പകരാനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
5. പാവയ്ക്കാ ജ്യൂസ്
ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നല്ലതാണ്.
6. നെല്ലിക്കാ ജ്യൂസ്
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
7. ഉലുവ വെള്ളം
ഉലുവ വെള്ളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം.
8. ബാര്‍ലി വെള്ളം
നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബാർലി വെള്ളം കുടിക്കുന്നത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം