'എന്തൊരു ക്യൂട്ടാ കാണാന്‍'; പാണ്ടയുടെ ആകൃതിയിലുള്ള ദോശ; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ

നമ്മളില്‍ പലരുടെയും പ്രഭാത ഭക്ഷണത്തില്‍ ഉണ്ടാകുന്ന ദോശയിലാണ് ഈ വേറിട്ട പരീക്ഷണം. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദക്ഷിണേന്ത്യന്‍ വിഭവം പലരുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ്. 
 

Street Vendor Makes Panda Shaped Dosa azn

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  ചില വിചിത്രമായ പാചക പരീക്ഷണങ്ങള്‍ നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. എന്നാല്‍ ഇത്തവണ ഒരു 'ക്യൂട്ട്' പാചക പരീക്ഷണമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നമ്മളില്‍ പലരുടെയും പ്രഭാത ഭക്ഷണത്തില്‍ ഉണ്ടാകുന്ന ദോശയിലാണ് ഈ വേറിട്ട പരീക്ഷണം. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദക്ഷിണേന്ത്യന്‍ വിഭവം പലരുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ്. 

ദോശ തന്നെ പല തരത്തിലുണ്ട്. എന്നാല്‍ ഇവിടെ ഒരു പാണ്ടയുടെ ആകൃതിയിലുള്ള ദോശയാണ് ഹിറ്റായിരിക്കുന്നത്. ഒരു തെരുവോര കച്ചവടക്കാരൻ ആണ് വിദഗ്ധമായി  പാണ്ടയുടെ ആകൃതിയിലുള്ള ദോശ തയ്യാറാക്കി സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുന്നത്. പല വര്‍ണത്തിലുള്ള ദോശ മാവുകള്‍ ഒഴിച്ചാണ് പാണ്ടയുടെ പൂർണ്ണമായ രൂപം വളരെ വേഗത്തിൽ ഇയാള്‍ തയ്യാറാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. 4.5 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ അതുവരെ കണ്ടു കഴിഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേര്‍ ലൈക്കുകളും കമന്‍റുകളും ചെയ്തു. അത്ഭുതം തന്നെ എന്നാണ് പലരും കമന്‍റ് ചെയ്തത്. 

 

അതേസമയം, രൂപത്തിലോ വലിപ്പത്തിലോ അല്ല കാര്യം പകരം രുചിയിലായിരിക്കണം എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇത് ഒരു പാണ്ടയെപ്പോലെയല്ല, പക്ഷേ ഇത് ഏതോ കാർട്ടൂണ്‍ പോലെ തോന്നുന്നു എന്നാണ് മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തത്. കുട്ടികളെ ആകര്‍ഷിക്കാന്‍ ഇത് നല്ലൊരു ഐഡിയ ആണെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. 'ഒരു ​​ദോശയ്ക്ക് ക്യൂട്ട് എന്ന വാക്ക് ഉപയോഗിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് അതിശയകരമാണ്'- അടുത്തൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദോശ പ്രേമികള്‍ക്ക് സംഭവം അത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ദോശയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ അവസാനിപ്പിക്കൂ എന്നാണ് പലരും കമന്‍റ് ചെയ്തത്. 

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? 30 കഴിഞ്ഞവര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios